മലയാളികളുടെ ഇഷ്ടതാരമാണ് മാധുരി ബ്രഗാന്സ. ജോജു ജോര്ജിനെ നായകനാക്കി എം പത്മകുമാര് സംവിധാനം ചെയ്ത്ത ജോസഫ് എന്ന സൂപ്പര്ഹിറ്റ് സിനിമയിലൂടെ ആണ് മലയാളിയല്ലാത്ത ഈ നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
അതേ സമയം ജോസഫിന് മുന് മറ്റൊരു മലയാള സിനിമയില് അഭിനയിക്കാന് അവസരം ലഭിച്ചു വെന്നും അവസാനം തന്നെ ഒഴിവാക്കിയെന്നും തുറന്നു പറയുകയാണ് നടി.
ജോസഫിന് മുമ്പ് ചാര്ളി എന്ന സിനിമയില് തനിക്ക് ലഭിച്ച അവസരത്തെ കുറിച്ചാണ് നടി തുറന്നു പറഞ്ഞത്.
മാര്ട്ടിന് പ്രക്കാട്ട് മലയാളത്തിന്റെ ദുല്ഖര് സല്മാനെ നായകനാക്കി ഒരുക്കിയ സൂപ്പര്ഹിറ്റ് ചിത്രം ചാര്ളിയില് നായിക ആകേണ്ടിയിരുന്നത് താന് ആയിരുന്നു എന്നാണ് നടി പറഞ്ഞത്.
ആ സിനിമയില് നായികയായി അഭിനയിക്കാനുള്ള എല്ലാ തയാറെടുപ്പും നടത്തിയിരുന്നു. അതിന് ശേഷം ഡേറ്റ് മാറ്റണമെന്ന് പറഞ്ഞ് തന്നെ തിരിച്ച് അയക്കുക ആയിരുന്നു എന്ന് മാധുരി പറയുന്നു.
ജോജു ചേട്ടന് ചാര്ളിയുടെ പ്രൊഡക്ഷന്റെ ഭാഗം ആയിരുന്നു. പാര്വതിയുടെ റോള് താനായിരുന്നു ചെയ്യാനിരുന്നത്. എല്ലാം തുടങ്ങി, ഒമ്പത് സീനുകള് പഠിച്ചു. എല്ലാ തയ്യാറെടുപ്പുകളും നടത്തി.
പക്ഷെ അത് നടന്നില്ല, അവര് തന്നെ തിരിച്ചയച്ചു. ഡേറ്റ് മാറ്റമാണ് എന്നായിരുന്നു അവര് പറഞ്ഞത്.
എന്തിനാണ് അവര് തിരിച്ചയച്ചത് എന്ന് തനിക്ക് അറിയില്ലായിരുന്നു. പാര്വതിയാണ് അഭിനയിക്കുന്നതെന്ന് പിന്നീടറിഞ്ഞു.
കുഴപ്പമില്ലെന്ന് താന് കരുതി, രണ്ട് വര്ഷത്തിന് ശേഷം ജോജു തന്നെ വിളിച്ചു. ജോസഫ് എന്ന സിനിമ ചെയ്യുന്നുണ്ട്.
ഒരു റോള് ചെയ്യുമോ എന്ന് ചോദിച്ചു.താനില്ല അവര് തിരച്ചയക്കും എന്ന് താന് പറഞ്ഞു. അങ്ങനെയുണ്ടാവില്ല, ക്ഷമിക്കണം എന്ന് പറഞ്ഞു. താന് ഓക്കെ പറഞ്ഞു.
അവര് തന്നെ ഓഡിഷന് വിളിച്ചു, ഓക്കെ ആയി. നാലോ അഞ്ചോ ദിവസം ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ ആണ് ജോസഫില് അഭിനയിക്കുന്നത് എന്നും മാധുരി വ്യക്തമാക്കി. ഒരു അഭിമുഖത്തില് ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്.
ജോജുവാണ് തന്നെ മലയാളം പഠിപ്പിച്ചതെന്നും ആ ചിത്രത്തിലെ അഭിനയം തന്റെ കരിയര് മാറ്റിമറിച്ചുവെന്നും താരം പറയുന്നു. വരാല് എന്ന ചിത്രമാണ് മാധുരിയുടേതായി ഇപ്പോള് പ്രദര്ശനത്തിന് എത്തിയ പുതിയ ചിത്രം.
അനൂപ് മേനോന് ആണ് ഈ ചിത്രത്തില് നായകന്. രാഷ്ട്രീയ കഥാപശ്ചാത്തലമുള്ള സിനിമയാണ് വരാല്. പ്രകാശ് രാജ്, പ്രിയങ്ക നായര്, രഞ്ജി പണിക്കര്, സുരേഷ് കൃഷ്ണ തുടങ്ങിയവരും സിനിമയില് പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്.