മാ​ധു​രി ന​ല്ലൊ​രു അ​മ്മ കൂ​ടി​യാ​ണ്

ബോ​ളി​വു​ഡി​ലെ മു​ൻ​കാ​ല സു​ന്ദ​രി മാ​ധു​രി ദീ​ക്ഷി​ത് അ​ഭി​ന​യ​ത്തി​ൽ മാ​ത്ര​മ​ല്ല, കു​ട്ടി​ക​ളെ വ​ള​ർ​ത്താ​നും ത​നി​ക്കു ന​ന്നാ​യി അ​റി​യാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​റി​യൊ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​പ്പോ​ൾ സി​നി​മ​യും നൃ​ത്ത​വു​മൊ​ക്കെ​യാ​യി താ​രം ബോ​ളി​വു​ഡി​ൽ സ​ജീ​വ​മാ​ണ്.

സി​നി​മ​യി​ൽ തി​ള​ങ്ങിനി​ൽ​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ഡോ​ക്ട​റാ​യ ശ്രീ​രാം മാ​ധ​വ് നൈ​ന​യു​മാ​യു​ള്ള മാ​ധു​രി​യു​ടെ വി​വാ​ഹം. തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യി. റ​യാ​ൻ, ആ​രി​ൻ എ​ന്ന ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളാ​ണ് മാ​ധു​രി​ക്ക്. കു​റ​ച്ച് നാ​ളു​ക​ൾ​ക്ക് മു​ന്പാ​യി​രു​ന്നു അ​മേ​രി​ക്ക​യി​ൽ നി​ന്നും മാ​ധു​രി​യും കു​ടും​ബ​വും മു​ംബൈ​യി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ​ത്.

ബോ​ളി​വു​ഡി​ലെ ക​ർ​ക്ക​ശ​ക്കാ​രി​യാ​യ അ​മ്മ​യെ​ന്നാ​ണ് മാ​ധു​രി​ക്ക് വീ​ണി​രി​ക്കു​ന്ന പേ​ര്. അ​തി​ൽ സ​ത്യ​മു​ണ്ടെ​ന്ന് താ​ര​വും സ​മ്മ​തി​ക്കു​ന്നു. വ​ള​ർ​ന്നു വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ച്ച​ട​ക്കം അ​ത്യാ​വ​ശ്യ​മാ​ണ്. അ​തി​നാ​യി അ​ൽ​പ്പം സ്ട്രി​ക്ടാ​വ​ണ​മെ​ന്നും മാ​ധു​രി പ​റ​യു​ന്നു.

മ​ക​ൻ ഒ​രി​ക്ക​ൽ സ്കൂ​ളി​ലെ എ​സ്സെ കോം​പ​റ്റീ​ഷ​നി​ൽ എ​ന്‍റെ അ​മ്മ സ്ട്രി​ക്ടാ​ണെ​ന്ന് എ​ഴു​തി, അ​ത് സ​ത്യ​മാ​ണ്. ചെ​റു​പ്രാ​യ​ത്തി​ൽ ശീ​ലി​ക്കു​ന്ന അ​ച്ച​ട​ക്കം സ്വാ​ഭാ​വി​ക​മാ​യി അ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റും. മു​തി​ർ​ന്ന​വ​രോ​ടു​ള്ള ബ​ഹു​മാ​നം കു​ട്ടി​ക​ൾ കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ത​നി​ക്ക് നി​ർ​ബ​ന്ധ​മാ​ണെ​ന്നും മാ​ധു​രി പ​റ​യു​ന്നു.

കു​ട്ടി​ക​ൾ സ്വ​ത​ന്ത്ര​രാ​യി വ​ള​ര​ണ​മെ​ന്നാ​ണ് മാ​ധു​രി പ​റ​യു​ന്ന​ത്. സ്വ​ന്ത​മാ​യി ത​ന്നെ ജീ​വി​ത​മെ​ന്താ​ണെ​ന്ന് അ​വ​ർ പ​ഠി​ക്ക​ണം. കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നൊ​പ്പം അ​തി​ന് പി​ന്നി​ലെ ത​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ വി​ല​യും കു​ട്ടി​ക​ൾ​ക്ക് മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കും.

ജീ​വി​ത​ത്തി​ൽ വി​ജ​യി​ക്കാ​ൻ ക​ഠ​നാ​ധ്വാ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന പാ​ഠം കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വയ്ക്കാ​റു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു.ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ കു​ടും​ബ​മൊ​ന്നാ​കെ പ​ങ്കി​ട​ണം. കെ​ട്ടു​റ​പ്പു​ള്ള ഒ​രു കു​ടും​ബ​ത്തിന് അ​ത് അ​ത്യ​ാവ​ശ്യ​മാ​ണെ​ന്നും, അ​ത് ക​ണ്ട് വ​ള​രു​ന്ന കു​ട്ടി​ക​ൾ ഒ​രി​ക്ക​ലും സ്വാ​ർ​ത്ഥ​രാ​യി വ​ള​രി​ല്ലെ​ന്നും മാ​ധു​രി പ​റ​യു​ന്നു.

Related posts