മ​ധു കൊ​ല​ക്കേ​സ്: 16 പ്ര​തി​ക​ള്‍​ക്കു ജാ​മ്യം; ഒ​രു ല​ക്ഷം രൂ​പ ബോ​ണ്ടും  ജി​ല്ലാ വി​ട്ടു പോ​വ​രു​തെ​ന്നും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ പ്ര​വേ​ശി​ക്ക​രു​തെന്ന കർശന ഉപാധിയാണ് ജാമ്യം

കൊ​ച്ചി: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ്‌ മ​ധു കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ 16 പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. ഹൈ​ക്കോ​ട​തി​യാ​ണ് പ്ര​തി​ക​ൾ​ക്കു ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി.

ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം രൂ​പ ബോ​ണ്ട് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പാ​ല​ക്കാ​ട്‌ ജി​ല്ലാ വി​ട്ടു പോ​വ​രു​തെ​ന്നും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ പ്ര​വേ​ശി​ക്ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത് തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കേ​സി​ൽ താ​വ​ളം പാ​ക്കു​ളം മേ​ച്ചേ​രി​ൽ ഹു​സൈ​ൻ (50), മു​ക്കാ​ലി കി​ള​യി​ൽ മ​ര​ക്കാ​ർ (33), മു​ക്കാ​ലി പൊ​തു​വ​ച്ചോ​ല​ഷം​സു​ദീ​ൻ (34), ക​ക്കു​പ്പ​ടി കു​ന്ന​ത്തു​വീ​ട്ടി​ൽ അ​നീ​ഷ് , മു​ക്കാ​ലി താ​ഴു​ശേ​രി രാ​ധാ​കൃ​ഷ്ണ​ൻ (34), ആ​ന​മൂ​ളി പൊ​തു​വ​ച്ചോ​ല അ​ബൂ​ബ​ക്ക​ർ (31), മു​ക്കാ​ലി പ​ടി​ഞ്ഞാ​റ​പ​ള്ള കു​രി​ക്ക​ൾ വീ​ട്ടി​ൽ സി​ദ്ധീ​ഖ് (38), മു​ക്കാ​ലി തൊ​ട്ടി​യി​ൽ ഉ​ബൈ​ദ് (25), മു​ക്കാ​ലി വി​രു​ത്തി​യി​ൽ ന​ജീ​ബ് (33), മു​ക്കാ​ലി മ​ണ്ണ​മ്പ​റ്റ ജെ​യ്ജു​മോ​ൻ (44), മു​ക്കാ​ലി ചോ​ല​യി​ൽ അ​ബ്ദു​ൾ ക​രീം (48), മു​ക്കാ​ലി പൊ​ട്ടി​യൂ​ർ​കു​ന്ന് പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ജീ​വ് (30), ക​ള്ള​മ​ല മു​രി​ക്ക​ട സ​തീ​ഷ് (39), ക​ള്ള​മ​ല ചെ​രു​വി​ൽ വീ​ട്ടി​ൽ ഹ​രീ​ഷ് (34), ക​ള്ള​മ​ല ചെ​രു​വി​ൽ വീ​ട്ടി​ൽ ബി​ജു, ക​ള്ള​മ​ല വി​രു​ത്തി​യി​ൽ മു​നീ​ർ (28) എ​ന്നീ 16 പേ​ർ​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ക​ടു​കു​മ​ണ്ണ ഉൗ​രി​ലെ മ​ല്ല​ൻ-​മ​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ മ​ധു (27) വി​നെ ഫെ​ബ്രു​വ​രി​യി​ൽ ഒ​രു​സം​ഘ​മാ​ളു​ക​ൾ ചേ​ർ​ന്നു കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​യാ​ണ് മ​ധു മ​രി​ച്ച​ത്.

Related posts