കോഴിക്കോട്: വയനാട്ടില് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും മദ്യലഹരിയില് വീട്ടില് കയറി ആക്രമിച്ചെന്ന് പരാതി. വയനാട് കറുവൻതോട് ബ്രാഞ്ച് സെക്രട്ടറി ഷാബുവിനും സുഹൃത്തുക്കള്ക്കുമെതിരേയാണ് ആരോപണം.
കറുവന്തോട് സ്വദേശ് സുരേഷിനും പങ്കാളി അനിതയ്ക്കുമാണ് പരിക്കേറ്റത്. മദ്യലഹരിയില് ആയിരുന്ന ഷാബുവും സുഹൃത്തുക്കളും വീട്ടില് കയറി മരക്കഷ്ണം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നു പറയുന്നു.
വീടിന്റെ ജനല് അടിച്ചു തകർക്കുകയും വീടിന് നേരേ കല്ലെറിയുകയും ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തുക്കള്ക്കുമെതിരേ കേസെടുത്തു.