അഞ്ചല്‍ : ഏരൂരില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് അനധികൃതമായി വിദേശ മദ്യം വില്പന നടത്തിവന്ന ഒരാളെ ഏരൂര്‍ പോലീസ് പിടികൂടി. ചില്ലിംഗ്പ്ലാന്റ് സ്വദേശി അനിമോന് ആണ് പിടിയിലായത്.
സര്‍ക്കാര്‍ മദ്യശാലയില്‍ നിന്നും കുറഞ്ഞ വിലക്ക് മദ്യം വാങ്ങുകയും ഇത് വന്‍ വിലക്ക് ചില്ലറ വില്പന നടത്തുകയുമാണ് അനിമോന് ചെയ്ത് വന്നിരുന്നത്. ഏരൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് മദ്യം ഉള്‍പ്പടെ ഇയാളെ പിടികൂടുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ അനിമോനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഏരൂര്‍ പോലീസ് പറഞ്ഞു.