ശ്രീകണ്ഠപുരം: നിടിയേങ്ങയിൽ വാടക ക്വാർട്ടേഴ്സിൽ വിൽപനക്കായി സൂക്ഷിച്ച 18 കുപ്പി വിദേശമദ്യം ശ്രീകണ്ഠപുരം എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരത്തെ ഓട്ടോറിക്ഷ ഡ്രൈവർ നിടിയേങ്ങയിലെ എ.കെ. ഉണ്ണികൃഷ്ണ (44) നെതിരേ കേസെടുത്തു.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ പിപി. ജനാർദ്ദനന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തുകയായിരുന്നു. ബിഗ്ഷോപ്പറിൽ ക്വാർട്ടേഴ്സ് മുറിയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. എക്സൈസ് സംഘത്തെ കണ്ട് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രിവന്റീവ് ഓഫീസർമാരായ പി.വി. നാരായണൻ, കെ.ജി. മുരളീദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി. വിനോദ്, ടി.വി. മധു, എം.വി. അഷ്റഫ്, നിജിഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.