തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴിയുള്ള മദ്യവില്‍പ്പനക്കുള്ള ബുക്കിംഗിനായി സ്വകാര്യ കമ്പനിയുമായി ബെവ്കോ ശനിയാഴ്ച ധാരണയാകും.
സ്റ്റാര്‍ട്ട്അപ്പ് മിഷനും ഐടി മിഷനും ബെവ്കോ പ്രതിനിധിയും അടങ്ങുന്ന സമിതിയാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെ തെരഞ്ഞെടുത്തത്.
മേയ് 18 അല്ലെങ്കില്‍ 19ന് മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. അതിനു മുന്‍പ് ട്രയല്‍ നടത്തും. ബാറുകളില്‍ മദ്യം വില്‍ക്കുന്നതും ഓണ്‍ലൈന്‍ വഴിയാണ്. ബെവ്കോയിലെ അതേ വിലയ്ക്കാണ് ബാറിലും മദ്യം വില്‍ക്കുന്നത്. ഇതിനായി പ്രത്യേക കൗണ്ടറുകള്‍ തുറക്കും.
അതേസമയം, ബാറുകളില്‍ പാഴ്സലായി മദ്യം വില്ക്കുവാന് താത്പര്യമില്ലെന്ന് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. ബെവ്കോയിലെ വിലയ്ക്കു തന്നെ ബാറുകളിലും മദ്യം വില്‍ക്കുന്നതാണ് ബാറുടമകളുടെ താത്പര്യ കുറവിനു കാരണം.