കോട്ടയം: ട്രെയിനിൽ മദ്യം കടത്തുന്ന സംഭവങ്ങൾ വർധിച്ചതോടെ വ്യാപക പരിശോധയുമായി റെയിൽവേ പോലീസ്.
ഇന്നലെയും 25 കുപ്പി മദ്യവുമായി രണ്ടു വിദ്യാർഥികളെ കോട്ടയം റെയിൽവേ പോലീസ് പിടികൂടിയിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുന്പും 18 കുപ്പി മദ്യം ഐലന്റ്എക്സ്പ്രസിൽ നിന്നു പിടികൂടിയിരുന്നു. രണ്ടു സംഘങ്ങളും മദ്യം എത്തിച്ചതും ബംഗളൂരുവിൽ നിന്നുമാണ്.
കേരളത്തിൽ ലോക് ഡൗണിനെതുടർന്ന മദ്യം കിട്ടാതായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തിച്ചു വിൽപ്പന നടത്തുന്നതിനു വേണ്ടിയാണ് മദ്യം എത്തിക്കുന്നതെന്ന് റെയിൽവേ പോലീസ് പറഞ്ഞു.
രണ്ടു സംഘങ്ങളും ബാഗിനുള്ളിലാണ് ഒളിപ്പിച്ചാണ് മദ്യം കടത്തിയത്. സമാനമായ രീതിയിൽ പലരും മദ്യം കടത്തുന്നതായി സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസ് പരിശോധനകൾ കർശനമാക്കിയിരിക്കുന്നത്.
വിദ്യാർഥികളുടെ പക്കൽ നിന്നും പിടികൂടിയത് 375 മില്ലീ ഗ്രാം അളവുള്ള 25 കുപ്പികളാണ്.