ചങ്ങനാശേരി: അനധികൃത മദ്യവിൽപന നടത്തിയ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നെടുംകുന്നം തെക്കേക്കര സ്വദേശി കുളത്താപ്പള്ളിൽ മുരളീധരൻ നായർ(52), പുളിക്കത്തടത്തിൽ വീട്ടിൽ അനൂപ്(32) എന്നിവരെയാണ് ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.
മുരളീധരൻ നായരുടെ വീട്ടിൽനിന്നും 10 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തിരുന്നു. വെള്ളാവൂർ, പൊട്ടുകുളം കവലയിൽ സ്കൂട്ടറിൽ അനധികൃത മദ്യവില്പന നടത്തിവന്നതിനാണ് അനൂപിനെ അറസ്റ്റ് ചെയ്തത്.
രണ്ട് കേസുകളിലെയും പ്രിവന്റീവ് ഓഫീസർമാരായ എ. കൃഷ്ണകുമാർ, അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീഷ് പ്രേം, ഡി.സുമേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സോണിയ പി.വി, ഡ്രൈവർ റോഷി വർഗീസ് എന്നിവരും അറസ്റ്റിനു നേതൃത്വം നൽകി.