തെരഞ്ഞെടുപ്പ്; എ​ക്സൈ​സ് ജാ​ഗ്ര​ത​യി​ൽ,  46 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വ​ട​ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് മാ​ഹി​യി​ൽ നി​ന്നു മ​ദ്യ​ക്ക​ട​ത്ത് വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് എ​ക്സൈ​സ് ജാ​ഗ്ര​ത​യി​ൽ. 46 കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി.കോ​ഴി​ക്കോ​ട് മാ​വൂ​രി​ൽ ചെ​റൂ​പ്പ അ​ത്തി​ക്കോ​ട് മീ​ത്ത​ൽ രാ​കേ​ഷി​നെ​യാ​ണ് (26) അ​റ​സ്റ്റ് ചെ​യ്ത​ത്.

കെ​ടി​എം ഡ്യൂ​ക്ക് ടൂ​വീ​ല​റി​ൽ ക​ട​ത്തി​യ മ​ദ്യ​വു​മാ​യി പോ​വു​ന്പോ​ൾ എ​ക്സൈ​സ് കൈ​കാ​ണി​ച്ചെ​ങ്കി​ലും നി​ർ​ത്തി​യി​ല്ല. പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വ​ട​ക​ര എ​ക്സൈ​സ് റേ​ഞ്ചി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എം.​സോ​മ​സു​ന്ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​ഹാ​രി​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, ഉ​നൈ​സ്, സ​നു, ഷി​ജി​ൻ, സ​ന്ദീ​പ്, ര​ഞ്ജി​നി എ​ന്നി​വ​ർ റെ​യി​ഡി​ൽ പ​ങ്കെ​ടു​ത്തു.

കോ​ഴി​ക്കോ​ട് ഐ​ബി​യി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ റി​മേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി വ​ട​ക​ര സ​ബ് ജ​യി​ലി​ൽ റി​മാ​ന്‍റ് ചെ​യ്തു.

Related posts