തിരുവനന്തപുരം: ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി മദ്യം മറിച്ചു വിറ്റ സംഭവത്തിൽ മലേഷ്യൻ കന്പനിയായ പ്ലസ് മാക്സ് സിഇഒ ആർ സുന്ദരവാസൻ അറസ്റ്റിൽ. ആറ് കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിആർഐ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ പാസ്പോർട്ട് കോപ്പി ഉപയോഗിച്ചാണ് സുന്ദരവാസൻ തട്ടിപ്പ് നടത്തിയത്.
ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി മദ്യം മറിച്ചു വിറ്റു: പ്ലസ് മാക്സ് സിഇഒ അറസ്റ്റിൽ; തട്ടിയെടുത്തത് ആറ് കോടിയോളം രൂപ
