സർക്കാർ തള്ളിയ പദ്ധതി നടപ്പാക്കി ജോഷി;  ഫോണിലൂടെ ഓർഡർ സ്വീകരിച്ച് മദ്യം വീട്ടിലെത്തിച്ചു നൽകും; എക്സൈസുകാരെ കണ്ട് പ്രതി ചെയ്തതിങ്ങനെ…


ത​ളി​പ്പ​റ​ന്പ്: ഫോ​ണി​ലൂ​ടെ​യും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​ദ്യ​ത്തി​ന് ഓ​ർ​ഡ​ർ സ്വീ​ക​രി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത് എ​ക്സൈ​സ് പി​ടി​കൂ​ടി.

എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് വി​ൽ​പ​ന​ക്കാ​ർ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ളോ​ളം സ്വ​ദേ​ശി ജോ​ഷി (41) ക്കെ​തി​രേ എ​ക്സൈ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഉ​പേ​ക്ഷി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ നി​ന്ന് 12 കു​പ്പി ക​ർ​ണാ​ട​ക മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ത​ളി​പ്പ​റ​ന്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ്് ഓ​ഫീ​സ​ർ എം.​വി. അ​ഷ​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​യ്യി​ൽ – കു​റ്യാ​ട്ടൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്.

സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജീ​വ്, ശ​ര​ത്ത് ഡ്രൈ​വ​ർ അ​ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment