മദ്യം ആരോഗ്യത്തിന് ഹാനികരം, ഒപ്പം മുട്ട അധികമായാൽ മരണവും; മ​ദ്യ​ത്തി​നൊ​പ്പം 50 മു​ട്ട ക​ഴി​ച്ചാ​ൽ 2000 രൂ​പ; പ​ന്ത​യ​ത്തി​ല്‍ യു​വാ​വി​ന് ന​ഷ്ട​പ്പെ​ട്ട​ത് ജീ​വ​ൻ; മരണ കാരണത്തെക്കുറിച്ച് ഡോക്ടർ പറയുന്നതിങ്ങനെ…


ല​ക്നോ: പ​ന്ത​യ​ത്തി​ന്‍റെ പേ​രി​ൽ വ​ലി​യ അ​ള​വി​ൽ മു​ട്ട ക​ഴി​ച്ച യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. സു​ഭാ​ഷ് യാ​ദ​വ് എ​ന്ന 42 വ​യ​സു​കാ​ര​നാ​ണു മ​രി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജാ​ൻ​പു​ർ ജി​ല്ല​യി​ലെ ബി​ബി​ഗ​ഞ്ച് മാ​ർ​ക്ക​റ്റി​ലാ​ണു സം​ഭ​വം.

സു​ഹൃ​ത്തി​നൊ​പ്പം മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സു​ഭാ​ഷ് പ​ന്ത​യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. മ​ദ്യ​ത്തി​നൊ​പ്പം 50 മു​ട്ട ക​ഴി​ച്ചാ​ൽ 2000 രൂ​പ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു പ​ന്ത​യം. പ​ന്ത​യം ഏ​റ്റെ​ടു​ത്ത സു​ഭാ​ഷ് മ​ദ്യ​ത്തി​നൊ​പ്പം മു​ട്ട​യും ക​ഴി​ക്കാ​ൻ തു​ട​ങ്ങി.

41 മു​ട്ട​ക​ൾ ക​ഴി​ച്ചു തീ​ർ​ത്ത സു​ഭാ​ഷ് അ​ടു​ത്ത മു​ട്ട ക​ഴി​ക്കു​ന്ന​തി​നി​ടെ ബോ​ധ​ര​ഹി​ത​നാ​യി നി​ല​ത്തു​വീ​ണു. ഉ​ട​ൻ സ​മീ​പ​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ​നി​ന്ന് സ​ഞ്ജ​യ് ഗാ​ന്ധി പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​വി​ടെ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വ​ലി​യ അ​ള​വി​ൽ മ​ദ്യ​വും മു​ട്ട​യും ഒ​രു​മി​ച്ചു ക​ഴി​ച്ച​താ​ണു മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സു​ഭാ​ഷി​ന്‍റെ കു​ടും​ബം ഇ​തു​വ​രെ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts