കൊല്ലം: മദ്യം കിട്ടാത്തതിനെ തുടർന്ന് വിഭ്രാന്തി കാട്ടിയ ശാസ്താം കോട്ട സ്വദേശികളായ മൂന്നു പേർക്ക് ചികിത്സ നൽകി.രണ്ടു പേർക്ക് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
മറ്റൊരാളെ പരവൂർ നെടുങ്ങോലത്തുള്ള ലഹരി മോചനകേന്ദ്രത്തി ലേക്ക് മാറ്റി. മദ്യാസക്തിയിൽ നിന്ന് മോചനം തേടാൻ ആഗ്രഹി ക്കുന്നവർ 9400069457 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
ഇതോടൊപ്പം വ്യാജ മദ്യവിൽപ്പനയ്ക്കെതിരേയും വ്യാജവാറ്റിനെ തിരേയും നടപടിയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 600 ലിറ്റർ കോടയാണ് വിവിധ പ്രദേശങ്ങളിൽ നിന്നും പിടികൂടിയത്.