തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാലകൾ തുടങ്ങുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വിഷയത്തിൽ കഥയറിയാതെയാണ് പലരും ആട്ടം കാണുന്നത്. ഡിപ്പോകളിൽ മദ്യശാലകൾ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നില്ല.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മറ്റ് ഒഴിഞ്ഞു കിടക്കുന്ന സ്ഥലം മദ്യശാലകൾക്ക് വിട്ടുകൊടുക്കുന്നതാണ് പരിഗണിക്കുന്നത്.
ജീവനക്കാർ ഉൾപ്പടെ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.