പണി പാളി ; തെരഞ്ഞെടുപ്പ് ദിവസം അടിപൊളിയാക്കാൻ കൊണ്ടുവന്ന  മദ്യം പിടിച്ചെടുത്ത് എക്സൈസ് സംഘം


പൊ​ൻ​കു​ന്നം: തെ​ഞ്ഞെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​ വി​ല്പ​ന ന​ട​ത്താ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 50 ലിറ്റ​ർ മ​ദ്യ​ം പി​ടി​ച്ചെ​ടു​ത്തു. പൊ​ൻ​കു​ന്നം പു​തു​പ്പ​റ​ന്പി​ൽ പി.​ജെ.​മ​നോ​ജി(44)​നെ​യാ​ണ് 100 കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യ​വു​മാ​യി എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ആ​നി​വേ​ലി-​ത​ന്പ​ല​ക്കാ​ട് റോ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കാ​റി​ൽ എ​ത്തി​യ മ​നോ​ജി​നെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് കാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യ​ കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​ദ്യം ല​ഭി​ക്കാ​തെ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ങ്ങ​ളി​ൽ കൂ​ടി​യ വി​ല​യ്ക്കു വി​ൽ​പ്പ​ന ന​ട​ത്താ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് മ​ദ്യ​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ര ലി​റ്റ​റി​ന്‍റെ നൂ​റു കു​പ്പി​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പൊ​ൻ​കു​ന്നം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ഞ്ജീ​വ്കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജെ​യ്സ​ണ്‍ ജേ​ക്ക​ബ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​ലേ​ഷ്, നി​മേ​ഷ്, റോ​യ് വ​ർ​ഗീ​സ, ഡ്രൈ​വ​ർ ഷാ​ന​വാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment