തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനെത്തുന്നവർ കൊണ്ടുവരുന്ന ഡോക്ടറുടെ കുറിപ്പിൽ സീൽ വേണമെന്ന് എക്സൈസ്. സീൽ പതിക്കാതെ കുറിപ്പടി കൊണ്ടുവന്ന വരെ എക്സൈസ് മടക്കി അയച്ചു.
ഒപി ടിക്കറ്റ് എടുത്ത് സ്വന്തമായി പലരും കുറിപ്പടി എഴുതാൻ സാധ്യതയുണ്ടെന്നും അതിനാൽ കൃത്യമായ നിർദ്ദേങ്ങൾക്കനുസരിച്ചേ മദ്യം നൽകാൻ കഴിയൂ എന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെത്തുടർന്ന് കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം നൽകാമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, സർക്കാർ നിർദ്ദേശത്തിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയടക്കം രംഗത്തെത്തി.