തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ മദ്യം പാഴ്സലായി നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വെർച്വൽ ക്യൂവിനും അനുമതി നൽകി. ബാറുകളിൽ ഓണ്‍ലൈൻ ടോക്കണും നൽകും.
മദ്യശാലകൾ തുറക്കുമ്പോഴുള്ള തിരക്കു കുറയ്ക്കാൻ ഓൺലൈൻ ക്യൂ ഏർപ്പെടുത്തുന്നതിനുള്ള സംവിധാനമൊരുക്കാൻ ബിവറേജസ് കോർപറേഷൻ സ്റ്റാർട്ടപ് മിഷനെ സമീപിച്ചിരുന്നു.
മദ്യത്തിനും വിലകൂട്ടാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മദ്യത്തിന് പത്ത് മുതൽ 35 ശതമാനം വരെ നികുതിയാണ് കൂടുന്നത്. മദ്യത്തിന് അധിക നികുതി ചുമത്തുന്നതോടെ 700 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.