കൊല്ലം: മദ്യപിച്ചു ബഹളമുണ്ടാക്കിയ പോളിംഗ് ഓഫിസറെ പുറത്താക്കി. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല കമുകിൻകോട് മൂലംകുഴി അങ്കണവാടി ബൂത്തിലെ പോളിംഗ് ഓഫിസറെയാണു മാറ്റിയത്.
തിങ്കളാഴ്ച രാത്രിയാണു സംഭവം. രാത്രി മദ്യപിച്ച ബഹളമുണ്ടാക്കിയെന്ന പ്രിസൈഡിംഗ് ഓഫിസറുടെ പരാതിയിൽ പോലീസ് കേസെടുത്ത് ഇയാളെ പരിശോധനയ്ക്കു വിധേയനാക്കി. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിഞ്ഞു. ഇതോടെ പകരം ആളെ നിയമിച്ചു.
കൊല്ലത്ത് സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ചു ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിംഗ് ഓഫിസറെയും മാറ്റി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോളശേരി വാർഡിലെ ഒന്നാം നന്പർ ബൂത്തിലാണു സംഭവം. വിഷയം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ആർഡിഒയെ ചുമതലപ്പെടുത്തി.