കൊല്ലം : ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ മണിയത്ത് മുക്കിന് സമീപം അനധികൃത വിൽപ്പനക്കായി സൈക്കിളിൽ കൊണ്ടുവന്ന 38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്ക്കനെ പോലീസ് പിടികൂടി.
നീണ്ട കര വിശാഖത്തിൽഹരീന്ദ്രൻ(57) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.പലപ്പോഴായി ബിവറേജസ് കോർപ്പറേഷന്റെ വിവിധ ഔട്ട് ലെറ്റ്കളിൽ നിന്നും വാങ്ങിശേഖരിച്ചു വന്നിരുന്ന മദ്യം ഇരട്ടി വിലക്ക് വിൽപ്പന നടത്തി വരികയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ 11.640 ലിറ്റർ വിദേശ മദ്യവും, മദ്യ വിൽപ്പനയിലൂടെ അനധികൃതമായി സന്പാദിച്ച 2190 രൂപയും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗ്ഗീസിന്റെ നിർദ്ദേശാനുസരണം എസ്.ഐ മാരായ ആശ. ഐ.വി , രാജീവൻ, അജയൻ, എസ്.സി.പി.ഓ അബു താഹിർ, സി.പി.ഓ ക്രിസ്റ്റഫർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.