ചേർപ്പ്: വിദേശമദ്യവിൽപ്പനയ് ക്കിടെ അഭിഭാഷകനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പെരിങ്ങോട്ടുകര കോണഞ്ചേരി വീട്ടിൽ വാസുവിന്റെ മകൻ ശൈലേന്ദ്രനാഥ് (43) ചേർപ്പ് എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ അറസ്റ്റ് ചെയ്തത്.
തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ ടി.വി റാഫേലിനു ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ഷാഡോ എക്സൈസ് ടീമും ചേർപ്പ് എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അഭിഭാഷകനെ പിടിക്കൂടിയത്. ഇയാളിൽ നിന്നും 4.700 ലിറ്റർ വിദേശമദ്യവും വില്‍പ്പന തുകയായ 6100 രൂപയും കണ്ടെടുത്തു.
തമിഴ്നാട് സ്വദേശികളുടെ സഹായത്തോടെ സ്വന്തം വീട് കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. ശൈലേന്ദ്രനാഥിനെതിരെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ അബ്ക്കാരി കേസ് നിലവിലുണ്ട്. വിദേശമദ്യം 100, 250 മില്ലി വീതം ചെറിയ കുപ്പികളിലാക്കി 200,300 രൂപ നിരക്കിൽ ആണ് വില്‍പ്പന നടത്തി വന്നിരുന്നത്.
പ്രീവന്റീവ് ഓഫീസർമാരായ കെ.എസ് സതീഷ്കുമാർ, കെ.യു ബൈജു, സിവിൽ എക്സൈസ് ഒാഫീസർമാരായ കെ.കെ വത്സൻ, ടി.ജെ. ജോജോ, ശെൽസൻ, കെ. ഡെവീസ്, പി.ശശികുമാർ, കെ.കെ രാജു, എ.എം ദേവരാജൻ, ഒ.ജെ. രാജീവ്, വി.ആർ ജോർജ്, പി.എസ്. സിജിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.