ഭ​യ​പ്പെ​ടു​ത്തി ചൊ​ൽ​പ്പ​ടി​ക്ക് നി​ർ​ത്തു​കയെന്ന ത​ന്ത്രം; മാ​ധ്യ​മ വി​ല​ക്ക് അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​യു​ടെ വി​ളം​ബ​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്താ ചാ​ന​ലു​ക​ളാ​യ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​നും മീ​ഡി​യ വ​ണ്ണി​നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ധ്യ​മ വി​ല​ക്ക് അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​യു​ടെ വി​ളം​ബ​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ഇ​പ്പോ​ൾ അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ത​ട​യു​ന്ന​ത് ജ​നാ​ധി​പ​ത്യ നി​ഷേ​ധ​മാ​ണ്. ഭ​യ​പ്പെ​ടു​ത്തി ചൊ​ൽ​പ്പ​ടി​ക്ക് നി​ർ​ത്തു​ക എ​ന്ന ത​ന്ത്ര​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ക​പ​ക്ഷീ​യ​മാ​യി വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു​വെ​ന്നാ​രോ​പി​ച്ചാ​ണ് എ​ഷ്യാ​നെ​റ്റ് ന്യൂ​സി​നും മീ​ഡി​യ വ​ണ്ണി​നും കേ​ന്ദ്ര ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30 ഓ​ടെ ഏ​ർ​പ്പെ​ടു​ത്തി​യ സം​പ്രേ​ഷ​ണ വി​ല​ക്ക് ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ വി​ല​ക്കി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി പി​ൻ​വ​ലി​ച്ച​ത്.

Related posts

Leave a Comment