കൊല്ലം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കട എക്സൈസ് ഓഫീസിന് മുന്നിൽ നാളെ രാവിലെ പത്തുമുതൽ നിൽപ്പ് സമരം സംഘടിപ്പിക്കും.
നിയമവിരുദ്ധമായി ബ്രൂവറികളും മദ്യനിർമാണ ശാലകളും അനുവദിച്ചത് ഉൾപ്പെടെ മദ്യനയത്തിന്റെ പേരിൽ സ്വീകരിച്ച എല്ലാ നടപടികളെ കുറിച്ചും ജുഡീഷൽ അന്വേഷണം നടത്തുക, മദ്യപാനം മൂലം ദുരിതത്തിലായ പാവപ്പെട്ടവരുടെ വിമോചനം അവഗണിക്കുന്ന തട്ടിപ്പ് നയം തിരുത്തി ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പുതിയ നയം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് സമരം ഉദ്ഘാടനം ചെയ്യും. കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തും. സമിതി ഡയറക്ടർ ഫാ.ടി.ജെ.ആന്റണി അധ്യക്ഷത വഹിക്കും. എപ്പിസ്കോപ്പൽ വികാർ റവ.ഡോ.ബൈജു ജൂലിയാൻ അനുഗ്രഹ പ്രഭാഷണം നടത്തും.
സമിതി സംസ്ഥാന സെക്രട്ടറി യോഹന്നാൻ ആന്റണി, രൂപതാ പ്രസിഡന്റ് തോപ്പിൽ ജെ.വിൻസന്റ്, സെക്രട്ടറി കെ.ജി.തോമസ്, പ്രോഗ്രാം സെക്രട്ടറി എ.ജെ.ഡിക്രൂസ്, കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ പ്രസിഡന്റ് ജയിൻ ആൻസിൽ ഫ്രാൻസിസ്, കെഎൽസിഎ പ്രസിഡന്റ് അനിൽ ജോൺ, കെസിവൈഎം പ്രസിഡന്റ് എഡ്വേർഡ് രാജു, മദ്യനിരോധന സമിതി രക്ഷാധികാരി അന്പാടി സുരേന്ദ്രൻ, മദ്യവിരുദ്ധ ജനകീയ മുന്നണി കോർഡിനേറ്റർ തൻസിർ ലത്തീഫ്, മാർത്തോമ മദ്യവർജന സമിതി കോർഡിനേറ്റർ കോശി പണിക്കർ, സമിതി ഭാരവാഹികളായ ബിനു മൂതാക്കര, എം.എഫ്.ബർഗ്ലീൻ, ആന്റണി ലിയോൺ, ഇഗ്നേഷ്യസ് സെറാഫിൻ തുടങ്ങിയവർ പ്രസംഗിക്കും.