മ​ദ്യ​നി​ര്‍​മാ​ണവും അനാശാസ്യം: കു​വൈ​ത്തി​ല്‍ 42 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ


കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ മ​ദ്യ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ഏ​ഷ്യാ​ക്കാ​രാ​യ 12 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ. ഏ​ഴ് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യി​ട്ടു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്രാ​ദേ​ശി​ക​മാ​യി മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​താ​യും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യും വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

പ്രാ​ദേ​ശി​ക​മാ​യി നി​ര്‍​മി​ച്ച 7854 കു​പ്പി മ​ദ്യം, മ​ദ്യ​നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 116 ബാ​ര​ല്‍ അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട അ​ഥോ​റി​റ്റി​യി​ലേ​ക്ക് കൈ​മാ​റി.

അ​തി​നി​ടെ വേ​ശ്യാ​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട 30 പ്ര​വാ​സി​ക​ളും കു​വൈ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി. പൊ​തു​ധാ​ര്‍​മി​ക​ത​യ്ക്ക് വി​രു​ദ്ധ​മാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക്രി​മി​ന​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ, മ​സാ​ജ് പാ​ര്‍​ല​റു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​ത്ര​യും പേ​ർ അ​റ​സ്റ്റി​ലാ​യ​ത്.

Related posts

Leave a Comment