കൊല്ലം: പെയിന്റിംഗ് തൊഴിലാളി അടിയേറ്റുമരിച്ചു. കണ്ണനല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ സ്വദേശി വിനോദ് (45) ആണ് കൊല്ലപ്പെട്ടത്. പ്രതി അയത്തിൽ സ്വദേശി രാജു (52)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലർച്ചെ ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്ര സദ്യാലയത്തിന് സമീപം ആയിരുന്നു സംഭവം. ക്ഷേത്ര സദ്യാലയത്തിലെ പെയിന്റിംഗ് പണികള്‍ക്ക് ദേവസ്വം ബോര്‍ഡ് കരാറുകാരന് കൊണ്ടുവന്ന തൊഴിലാളികളാണ് ഇരുവരും.മദ്യലഹരിയിൽ വിനോദും രാജുവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
ഇതിനടയിൽ പ്രതി വലിയ പൈപ്പുകൊണ്ട് വിനോദിന്റെ തലയിൽ അടിക്കുകയായിരുന്നു. വിനോദിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദ്ദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും.