കോ​ട്ട​യം ന​ഗ​രം  കൈയടക്കി  മദ്യ-ലഹരി മാഫിയകൾ;  രാത്രിയെന്നോ പകലെന്നോയില്ലാതെ എവിടെ നോക്കിയാലും  കാണാനാകുന്നത്  ഇത്തരകാരുടെ അഴിഞ്ഞാട്ടമെന്ന് യാത്രക്കാർ


കോ​ട്ട​യം: കോ​ട്ട​യം ന​ഗ​രം  ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന്, മ​ദ്യ​പാ​നി​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​കു​ന്നു. തി​രു​ന​ക്ക​ര മൈ​താ​നം, പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​നം, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, നാ​ഗ​ന്പ​ടം സ്റ്റാ​ൻ​ഡ്, നെ​ഹ്റു സ്റ്റേ​ഡി​യം, വാ​ഹ​ന പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ മ​ദ്യ​പാ​നി​ക​ളു​ടെ​യും അ​ഴി​ഞ്ഞാ​ട്ട​ക്കാ​രു​ടെ​യും താ​വ​ള​മാ​കു​ന്ന​ത്.

സന്ധ്യമയങ്ങിയാൽ ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​വാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​വി​ടെ​യും മ​ദ്യ​പാ​നി​ക​ളാ​ണ്. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ക​ൽ സ​മ​യ​ത്തും പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ക്കു​ന്ന​വ​രു​മു​ണ്ട്. തി​രു​ന​ക്ക​ര മൈ​താ​ന​ത്തെ സ്റ്റേ​ജ്, ഇ​രി​പ്പി​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ കൂ​ന്പാ​ര​മാ​ണ്.

പ​ഴ​യ ക​ൽ​പ്പ​ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു മു​ന്നി​ൽ ഭി​ക്ഷാ​ട​ക​രാ​യി ഇ​രി​ക്കു​ന്ന​വ​ർ ഇ​വി​ടെ ഇ​രു​ന്നു മ​ദ്യ​പി​ക്കു​ന്ന​തും കാ​ണാം. ഇ​വി​ടെ​യു​ള്ള ന​ട​പ്പാ​ത​ക​ളി​ൽ ഭ​ക്ഷ​ണ അ​വ​ശി​ഷ്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​തും വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Related posts