നാദാപുരം: പരസ്യമായ മദ്യവില്പനയും മദ്യപ സംഘങ്ങളെയും കൊണ്ട് പൊറുതിമുട്ടിയതോടെ പരാതിയുമായി കുടുംബശ്രീ അംഗങ്ങള്‍ കൂട്ടത്തോടെ വളയം പൊലീസ് സ്റ്റേഷനില്‍ . വാണിമേല്‍ മഠത്തില്‍ മുക്കിലെ സ്ത്രീകളാണ് സ്റ്റേഷനിലെത്തി ദുരനുഭവങ്ങളുടെ കഥ പോലീസിന് മുന്നില്‍ കെട്ടഴിച്ചത്.
വളയം ടൗണിലൂടെ കരഞ്ഞു കൊണ്ട് സ്റ്റേഷനിലേക്ക് നീങ്ങിയ യുവതികളടക്കമുള്ളവരെ കണ്ട് നാട്ടുകാരും അമ്പരന്നു. പ്രദേശത്തെ മദ്യവില്പനക്കാരായ ചില യുവാക്കളെ കുറിച്ചായിരുന്നു പരാതികളേറെയും. രാവും പകലുമില്ലാതെ പ്രദേശത്ത് മദ്യവില്പന തകൃതിയാണെന്ന് സ്ത്രീകള്‍ പരാതി പെട്ടു.
പരസ്യമായ മദ്യപാനത്തിന് ചിലര്‍ സൗകര്യം ഒരുക്കി കൊടുക്കുന്നതായും ആരോപണം ഉയര്‍ന്നു. പോലീസോഎക്സൈസോ ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരോപിച്ചു.മദ്യ ലഹരിയില്‍ വീട്ടുകാരെയും കാല് നട യാത്രക്കാരെയും അസംഭ്യം പറയുകയും കയ്യേറ്റത്തിന് മുതിര്‍ന്ന സംഭവങ്ങളും ഉണ്ടായതായി വീട്ടമ്മമാര്‍ പറഞ്ഞു.