ചാലക്കുടി: ടൗണിൽ ലൂസിയ റോഡിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. കഴിഞ്ഞദിവസം മദ്യപിച്ച് ലക്കുകെട്ട സാമൂഹ്യവിരുദ്ധർ റോഡിലൂടെ പോയവരെ കൈയേറ്റം ചെയ്തു. ഈ റോഡിൽ തന്നെ താമസിക്കുന്ന ഇതര സംസ്ഥാനക്കാരാണ് വഴിയാത്രക്കാരെ കൈയേറ്റം ചെയ്തത്. വിജനമായ ഈ റോഡിലൂടെ പോയവരെ തടഞ്ഞുനിർത്തി മർദിക്കുകയാണ് ചെയ്തെന്ന് പറയുന്നു. പകൽ സമയം മുഴുവൻ ഈ റോഡിൽ ഇവർ വിലസുകയായിരുന്നു. നാട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പൂസായതും പോരാ, റോഡിലൂടെ പോയവർക്കു അടിയും ഇടിയും; ചാലക്കുടി ലൂസിയ റോഡിലെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; പോലീസിൽ പരാതിയുമായി നാട്ടുകാർ
