ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “ഡബിൾ എഞ്ചിൻ സർക്കാരിനും” ലാഡ്ലി ബേട്ടി പോലെയുള്ള ഉപയോഗപ്രദമായ പദ്ധതികൾക്കുമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
“പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിലാണ്. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും, ലാഡ്ലി പദ്ധതി പോലെയുള്ള ഡബിൾ എഞ്ചിൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ആളുകളെ ഉയർത്താനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും സഹായിച്ചു. ഞങ്ങൾ ഒരുമിച്ച് കഠിനാധ്വാനം ചെയ്തിട്ടുണ്ട്.
ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരങ്ങളൊന്നും ഞങ്ങൾ കണ്ടിട്ടില്ല. അവർ അധികാരത്തിനെ അനുകൂലിക്കുന്നവരാണ്. ചില കോൺഗ്രസുകാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ ആളുകൾ ഞങ്ങളെ വിശ്വസിച്ചു.” ചൗഹാൻ പറഞ്ഞു.
നവംബർ 17 ന് നടന്ന ഒറ്റഘട്ട തെരഞ്ഞെടുപ്പിൽ 77.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2018 ലെ വോട്ടിംഗ് ശതമാനമായ 75.63 ശതമാനത്തെ ഇത് മറികടന്നു. 230 മണ്ഡലങ്ങളിലായി 2533 സ്ഥാനാർഥികൾക്കാണ് ജനങ്ങൾ വോട്ട് ചെയ്തത്. 5.59 ലക്ഷം വോട്ടർമാരാണുള്ളത്. മധ്യപ്രദേശിൽ 161 സീറ്റിലും രാജസ്ഥാനിൽ 113, ഛത്തീസ്ഗഡിൽ 53 എന്നിങ്ങനെയാണ് ബിജെപിയുടെ മുന്നേറ്റം.