തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കള്‍ നല്‍കുന്നത് പോലെ കപട വാഗ്ദാനം നല്കി വോട്ട് വാങ്ങിയെടുത്ത ശേഷം ജയിച്ച് കഴിയുമ്പോള്‍ തടിതപ്പുന്ന പൊതു സ്വഭാവം സ്വീകരിക്കാതെ രാഷ്ട്രീയക്കാര്‍ക്ക് മുഴുവന്‍ മാതൃകയായി രാഹുല്‍ഗാന്ധി. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് അധികാരത്തിലേറിയതിനു തൊട്ടു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം അദ്ദേഹം സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരുടെ കടം എഴുതി തള്ളി. 15 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ബിജെപിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറിയത്.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഭോപാലില്‍ ജംബോരി മൈതാനത്തുവെച്ചായിരുന്നു കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങില്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. അധികാരമേറ്റുള്ള ആദ്യ നടപടിയായാണ് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലില്‍ കമല്‍നാഥ് ഒപ്പിട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നടപ്പായത്.
ജനങ്ങളെ ഒരിക്കലും കബളിപ്പിക്കില്ലെന്ന് രാഹുല്‍ വാഗ്ദാനം നല്‍കിയിരുന്നു. രാജസ്ഥാന് മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന് പൈലറ്റും രാവിലെ സത്യപ്രതിജ്ഞ ചെയ്തു. ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.