പ്രേമത്തിലൂടെ ശ്രദ്ധേയായ മഡോണ സെബാസ്റ്റിയന് തമിഴും കടന്നു ഹോളിവുഡില്‍. ഹ്യൂമണ്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ മഡോണയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണ്. മൂന്നു മിനിറ്റിനടുത്ത് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. സുമേഷ് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിയ്ക്കുന്നത് നിഥിന് നാഥാണ്. വിപിന്‍ ചന്ദ്ര ഛായാഗ്രാഹണവും ഗോവിന്ദ് മേനോന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിയ്ക്കുന്നു. പ്രേമത്തിനുശേഷം മഡോണ അഭിനയിച്ച കിംഗ് ലയറും ഹിറ്റായിരുന്നു.
മഡോണ ഇനി ഹോളിവുഡിന്റെ താരം
