വിജയ് സേതുപതിയും മഡോണ സെബാസ്റ്റ്യനും വീണ്ടും ഒന്നിക്കുന്ന ചിത്രമായ കവൻ ട്രെയിലർ പുറത്തുവന്നു. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലറാണ്. കോ സിനിമ പോലെ ഇത്തവണയും മാധ്യമപ്രവർത്തനമാണ് ഈ സിനിമയുടെയും പ്രമേയം. ഹിപ് ഹോപ് തമിഴയാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. രാജേന്ദർ, വിക്രാന്ത്, ചാന്ദിനി തമിഴരശൻ, പാണ്ടിയരാജൻ, ജഗൻ, അക്ഷദീപ് സൈഗാൾ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കെ വി ആനന്ദ്, സുഭ, കാബിലൻ വൈരമുത്തു എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൽപതി എസ് അഘോരം, കൽപതി എസ് ഗണേഷ്, കൽപതി എസ് സുരേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മഡോണ വിജയ് സേതുപതി! കവൻ ട്രെയിലർ പുറത്തിറങ്ങി
