സോഷ്യല്‍ മീഡിയയില്‍ വൈറലായി മഡോണ സെബാസ്റ്റ്യന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട്. കറുത്ത ഔട്ട്ഫിറ്റിലാണ് താരം എത്തിയിരിക്കുന്നത്. കുറച്ച് ഗ്ലാമറസ് ലുക്കിലാണ് ഇത്തവണത്തെ ഫോട്ടോകള്‍.
ഐശ്വര്യ ലക്ഷ്മി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും ആരാധകരും ഫോട്ടോക്ക് കമന്റുമായി എത്തി. ഇപ്പോളത്തെ ഏറ്റവും ട്രെന് ഡിംഗായ വിജയ് ചിത്രം ലിയോയുടെ ഭാഗമാവാന്‍ താരത്തിനായി. ലിയോയില്‍ താരത്തിന്റെ കഥാപാത്രം റിലീസ് വരെ സര്‍പ്രൈസാക്കി വച്ചിരുന്നതാണ്.
മഡോണ മികച്ച ഗായിക കൂടിയാണ്. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായാണ് മഡോണ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കണ്ണൂർ ജില്ലയിലെ ചെറുപുഴയിലാണ് ജനനം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് അഭിനയത്തിലേക്ക് കാലെടുത്തു വെച്ചത്.