ഗോസിപ്പുകളും വ്യാജ വാര്‍ത്തകളും ബാധിക്കാറില്ല. ഒന്നോ രണ്ടോ തവണയല്ലാതെ, പൊതുവെ ബാധിക്കാറില്ല. പ്രായമാകുന്നുവെന്നോര്ത്ത് ടെന്‍ഷനുണ്ടാകാറുണ്ട്. ആരോടും പറയാത്ത രഹസ്യങ്ങളില്ല. ഒരു രഹസ്യവുമില്ല.
എല്ലാ രഹസ്യങ്ങളും പറയുന്ന ഒരാളുണ്ട്, അമ്മ. ഇതുവരെ നുണ പറഞ്ഞിട്ടില്ല. ഇഷ്ടപ്പെടാത്ത സിനിമയില്‍ നല്ല കാശ് കിട്ടുമെന്നത് കൊണ്ട് മാത്രം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടില്ല.
സ്വന്തം അക്കൗണ്ട് തന്നെ നോക്കാന്‍ സമയം കിട്ടാറില്ല. സോഷ്യല്‍ മീഡിയയില്‍ ആരെയും സ്ഥിരമായി സ്റ്റോക്ക് ചെയ്യാറില്ല. വല്ലപ്പോഴും നോക്കുന്നവരുണ്ട്.
സ്വന്തം സിനിമകള്‍ കാണുമ്പോള്‍ ചമ്മല് വരാറുണ്ട്. ഇതൊക്കെ എന്താ ഇങ്ങനെ എന്ന് തോന്നാറുണ്ട്.
സിനിമ റിലീസ് കഴിഞ്ഞ് ഒരു മാസമൊക്കെ കഴിഞ്ഞ്, എല്ലാ ബഹളവും കഴിഞ്ഞേ കാണാറുള്ളൂ. പ്രേമം റിലീസിന് പിടിച്ചു വലിച്ചു കൊണ്ടു പോയി കണ്ടിട്ടുണ്ട്. പക്ഷെ ഒന്നും ഓര്‍ക്കുന്നില്ല. –മഡോണ സെബാസ്റ്റ്യൻ