നമുക്ക് ഒരുപാട് കാര്യങ്ങൾ പറയണമെന്നും ഇത് ഇങ്ങനെ ആൾക്കാർക്ക് മനസിലായിരുന്നെങ്കിൽ എന്നൊക്കെ ആലോചിക്കാറുണ്ട്.
അതൊരുപക്ഷേ ഒരുപാട് ഇട്ടതുകൊണ്ടോ വീഡിയോയിൽ പറഞ്ഞതുകൊണ്ടോ ഒന്നും ആർക്കും മനസിലാവണമെന്നില്ല. അത് വലിയ റിസ്ക് ആണ്.
ഈ പ്രശ്നങ്ങളെ കുറിച്ച് പറയാൻ മാത്രം ഞാൻ ആളായിട്ടില്ല. അല്ലെങ്കിൽ പറയാനുളള കൃത്യമായ സന്ദർഭം ഉണ്ടാവണം. അതില്ലെങ്കിൽ പറയാതിരിക്കുന്നതല്ലേ നല്ലത്.
അല്ലാതെ ഭയമുളളത് കൊണ്ടല്ല. പാർവതിയെ പോലുളളവർ പ്രവർത്തിക്കുന്നതിന്റെ ഗുണങ്ങൾ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് അവരോട് നന്ദിയും ബഹുമാനവുമുണ്ട്.
കൂടാതെ പുരുഷന്മാരുടെ പ്രശ്നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യവുമില്ല. എന്നെ സംബന്ധിച്ച് കിട്ടുന്ന റോളുകൾ മാക്സിമം നന്നായി ചെയ്യണമെന്നേ ശ്രദ്ധിക്കാറൂളളു. -മഡോണ സെബാസ്റ്റ്യൻ