മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് മഡോണ സെബാസ്റ്റിയന്
പ്രേമത്തിന് ശേഷം വിരലില്‍ എണ്ണാവുന്ന മലയാള സിനിമകളിലെ നടി അഭിനയിച്ചട്ടുള്ളു എങ്കിലും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി.
തമിഴിലും തെലുങ്കിലും പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാവാന്‍ നടിയ്ക്കു കഴിഞ്ഞു. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന മറ്റ് അതിക്രമങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് നിരവധി നടിമാരാണ് രംഗത്തെത്തുന്നത്.
എന്നാല്‍ തനിക്ക് അത്തരത്തില്‍ ഒരു അനുഭവമുണ്ടായാല്‍ പേടിയില്ലാതെ തുറന്നു പറയുമെന്നായിരുന്നു മഡോണ സെബാസ്റ്റ്യന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയത്.
താന്‍ സിനിമയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആള് അല്ലെന്നും പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചായാലും താന്‍ ജീവിക്കും എന്നാണ് താരം പറയുന്നത്.
എനിക്ക് ഇതല്ലെങ്കില്‍ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചു കൊടുത്തായാലും ജീവിക്കും.
എനിക്ക് ഒരു പേടിയുമില്ല അത് പറയാന്‍. നമ്മുടെ മനസ്സമാധാനം കളഞ്ഞ് നമ്മുടെ സ്പേസില്‍ മറ്റൊരു വ്യക്തിയെ കയറ്റേണ്ട ആവശ്യം എന്തിരിക്കുന്നു എന്നായിരുന്നു കപ്പ ടിവിയുടെ ഹാപ്പിനസ് പ്രൊജക്റ്റില്‍ പങ്കെടുത്ത് താരം അന്ന് തുറന്നു പറഞ്ഞത്.
സിനിമയില്‍ നിന്ന് തനിക്ക് പണവും പാര്‍പ്പിടവുമെല്ലാം ലഭിച്ചെന്നും അതിന്റെ നന്ദിയും തനിക്കുണ്ടെന്നും മഡോണ പറഞ്ഞു.
പക്ഷേ നാളെ ഞാന്‍ കോംപ്രമൈസ് ചെയ്താലേ എനിക്ക് വേഷങ്ങള്‍ ലഭിക്കൂ എന്ന് വന്നാല്‍ എനിക്ക് വേണ്ട.
ഇത്രയേ ഉള്ളു വെരി സിംപിള്‍. നമ്മളെ ബഹുമാനിക്കാത്തവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും മഡോണ സെബാസ്റ്റ്യന്‍ പറയുന്നു.