അഭിനേത്രിയും അതിനൊപ്പം നല്ല ഗായികയുമാണ് മഡോണ സെബാസ്റ്റ്യന്‍. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം.
വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയെന്നും എന്നാല്‍ അതിന് മുന്‍പു തനിക്ക് ചെയ്തുതീര്‍ക്കേണ്ടതായ കാര്യങ്ങള്‍ ഒരുപാടുണ്ടെന്നും നടി ഒരഭിമുഖത്തില്‍ പറഞ്ഞു.
വീട്ടുകാര്‍ കല്യാണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതിന് മുന്‍പ് എന്റേതായ ചില കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. അതല്ല ഇനി ചിലപ്പോള്‍ നാളെ കല്യാണം കഴിക്കണമെന്ന് തോന്നിയാല്‍ അങ്ങനെയും ചെയ്യും.
പാര്‍ട്ണര്‍ക്കും എന്റെ അതേ സ്വഭാവമാണെങ്കില്‍ നന്നായിരിക്കും. ഒരു കാര്യത്തിനും സമ്മതത്തിന്റെ ആവശ്യം വേണ്ടാത്ത ആളായിരിക്കാം.
നിയന്ത്രണങ്ങളൊന്നും വെയ്ക്കാത്ത ഒരാള്‍. ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങള്‍ ചെയ്യണം. ഒരു ഫാം തുടങ്ങണമെന്നുണ്ട്. കുറച്ച് കാശുണ്ടാക്കി മൂന്നാല് ഏക്കര്‍ സ്ഥലം വാങ്ങി കൃഷി ചെയ്യണം. അവിടെ മരങ്ങളും ചെടികളുമൊക്കെ നടണം. ശുദ്ധവായു ശ്വസിച്ച് പ്രകൃതിയിലേക്കിറങ്ങണം- മഡോണ പറയുന്നു.
പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. വളരെ അവിചാരിതമായാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്ന് താരം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.
പ്രേമം വന്‍ ഹിറ്റായി മാറിയതോടെ മഡോണയുടെ ഇന്‍ഡസ്ട്രിയല്‍ വാല്യൂ ഉയര്‍ന്നു. അതിനു ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങള്‍ താരം ചെയ്തു.
കുറച്ചു നാളായി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് മഡോണ. എങ്കില്‍ പോലും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ താരം മറക്കാറില്ല.