ക്രൈം ത്രില്ലര്‍ സിനിമകളുടെ തമ്പുരാനായ മിഷ്‌കിനെ ക്രൈം തില്ലര്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്നും മദ്രാസ് ഹൈക്കോടതി വിലക്കി. നിര്‍മാതാവ് രഘുനന്ദനും മകന്‍ മൈത്രേയയും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. 2015ല്‍ മിഷ്‌കിന്‍ തന്റെ അടുത്ത ക്രൈം ത്രില്ലറില്‍ മൈത്രേയനെ നായകനാക്കാമെന്ന് കരാറിലേര്‍പ്പെട്ടിരുന്നതായി ഹര്‍ജിക്കാര്‍ പറയുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘തുപ്പരിവാലന്‍’ എന്ന ചിത്രത്തിനു മുന്‍പ് തന്നെ ഈ ചിത്രം സംവിധാനം ചെയ്യേണ്ടതായിരുന്നുവെന്നും എന്നാല്‍ സംവിധായകന്റെ വാഗ്ദാനം കേട്ട് താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും മൈത്രേയ ‘ടൈംസ് ഓഫ് ഇന്ത്യയോട്’ പറഞ്ഞു.
ചിത്രത്തിനായി രഘുനന്ദയുടെ കൈയ്യില്‍ നിന്ന് സംവിധായകന്‍ ഒരു കോടി രൂപ പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. കഴിഞ്ഞ മാസം മിഷ്‌കിന്‍ പുതിയ ക്രൈം ത്രില്ലറിന്റെ പ്രഖ്യാപനം നടത്തിയതോടെയാണ് ഇരുവരും കോടതിയെ സമീപിച്ചത്. ജനുവരി രണ്ടിനു മുന്‍പ് മറുപടി നല്‍കാന്‍ മിഷ്‌കിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ചിത്രം റിലീസ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.ഡബിള്‍ മീനിംഗ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന സൈക്കോയില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പിസി ശ്രീരാമാണ്. സംഗീതം ഇളയരാജ.