വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. കാസര്‍കോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മല്‍ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്.
പള്ളിയില്‍ നിസ്കരിക്കാന്‍ എത്തിയ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.
പോക്സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം നടന്നത്.
ഇയാള്‍ക്കെതിരേ വ്യാപകപരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. മറ്റ് ചില വിദ്യാര്‍ത്ഥികളും പ്രതിക്കെതിരെ ആരോപണമുന്നയിച്ചു.
ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുയര്‍ത്തുന്ന ആരോപണം. കാസര്‍ഗോഡ് വനിതാ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.