ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്. പ്രൊജക്റ്റ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ നായരാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് ഉണ്ണികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.
എഫ്ഐആറിലാണ് ആത്മഹത്യയെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. 11 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. മാനസിക സമ്മർദം മൂലമാണ് ഉണ്ണികൃഷ്ണൻ ആത്മഹത്യ ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.
ഐഐടിയിലെ ലാബിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രിക് വിഭാഗത്തിൽ വ്യാഴാഴ്ച രാവിലെ ജോലിക്ക് എത്തിയിരുന്നു.
മദ്രാസ് ഐഐടിയിൽ മലയാളി മരിച്ച നിലയിൽ! മരണം ആത്മഹത്യയെന്ന് പോലീസ്; കാരണമായി പറയുന്നത് ഇങ്ങനെ…
