മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിൽ തന്റെ മികവി നൊപ്പം വരാൻ ലോകതാര ങ്ങൾ ഇനിയും വളര ണമെന്ന പ്രഖ്യാപന വുമായി ക്രിസ്റ്റ്യാനോ റൊണാൾ ഡോ. ആദ്യപാദത്തിൽ ഇരട്ടഗോൾ നേട്ടമാ ണെങ്കി ൽ രണ്ടാം പാദത്തിൽ വിവാദ അകന്പടിയോ ടെയു ള്ള ഹാട്രിക് ഗോളിൽ ജർമൻ പടക്കുതിരകളായ ബയേൺ മ്യൂണിക്കിനെ കെട്ടുകെട്ടിച്ചു.
ചാന്പ്യൻസ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന രണ്ടാം പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനെ 4-2ന് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സെമിയിലെത്തി. 10 പേരുമായാണ് ബയേണ്‍ മത്സരം പൂര്‍ത്തിയാക്കിയത്.
അധിക സമയത്ത് നേടിയ രണ്ടു ഗോളുകൾക്കൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ തികയ്ക്കുന്ന ആദ്യതാര മെന്ന ഖ്യാതി യും റൊണാൾഡോ സ്വന്തം പേരിൽ ചേർത്തു.
എക്സ്ട്രാ ടൈമില്‍ രണ്ടാം ഗോള്‍ നേടിറയലിനെ മുന്നിലെത്തിച്ച റൊണാള്‍ഡോ ഓഫ് സൈഡിലായിരുന്നുവെന്ന് വ്യക്തമായിരുന്നു.
മൂന്നാം ഗോളും തികച്ച പോര്‍ച്ചുഗീസ് നായകന് റയലിന് 6-3ന്റെ അഗ്രഗേറ്റ് ജയമൊരുക്കി. ഹാട്രിക്കിലൂടെ റൊണാൾഡോ യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ 103 ഗോൾ തികയ്ക്കുകയും ചെയ്തു.
റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയിലൂടെ രണ്ടാം പകുതിയില്‍ ബയേണ്‍ ഗോളടിക്കു തുടക്കമിട്ടു. അതിനുശേഷം റൊണാള്‍ഡോയുടെ ഹെഡറിലൂടെ റയല്‍ തിരിച്ചുമടിച്ചു. അധികം വൈകാതെ സെര്‍ജിയോ റാമോസിന്റെ സെല്‍ഫ് ഗോള്‍ അഗ്രഗേറ്റ് സ്കോര്‍ ഒപ്പത്തിനൊപ്പമാക്കി.
ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു കടന്നു. 84-ാം മിനിറ്റില്‍ ബയേണിന്റെ അര്‍തുറോ വിദാല്‍ റെഡ് കാര്‍ഡ് കണ്ടു പുറത്തായത് സന്ദര്‍ശകര്‍ക്ക് 30 മിനിറ്റുകൂടി പിടിച്ചുനില്‍ക്കുന്നതിനു തിരിച്ചടിയായി. ഈ 30 മിനിറ്റിനിടെ മൂന്നു ഗോളുകൾ -റൊണാള്‍ഡോയുടെ രണ്ടും മാര്‍ക്കോ അസെന്‍സിയോയുടെ ഒന്നും.
ബയേണിന്റെ തുടക്കം
ബയേണിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ഒമ്പതാം മിനിറ്റില്‍ തന്നെ മുന്നിലെത്തുമെന്ന് തോന്നി. തിയാഗോ അലകാന്റരയുടെ ഷോട്ട് ബ്ലോക്ക് ചെയ്തു. മാഴ്സലോയുടെ ദേഹത്തു തട്ടിയാണ് പന്ത് ക്ലിയര്‍ ചെയ്തത്. റീബൗണ്ടായ പന്ത് ആര്യന് റോബന് പുറത്തേയ്ക്കടിച്ചു കളയുകയും ചെയ്തു.
റയലിന്റെ നിയന്ത്രണം
തുടക്കത്തിലെ ഞെട്ടലിനു ശേഷം റയല്‍ തിരിച്ചുവന്നു. കളിയില്‍ നിയന്ത്രണവും ഏറ്റെടുത്തു. എന്നാല്‍ ഗോള്‍ നേടാനായില്ല. കരിം ബെന്‍സമയുടെ ഹെഡര്‍ പുറത്തേക്കു പോയി. ഡാനി കര്വാഹലിന്റെ ലോംഗ് ഷോട്ടിനെ അസാമാന്യമായൊരു ഡൈവിംഗ് സേവിലൂടെ മാനുവല്‍ നോയര്‍ തടഞ്ഞു. നോയറുടെ കൈയില്‍ തട്ടി പന്തു പുറത്തേക്കു പോയെങ്കിലും കോര്‍ണറിനു പകരം റഫറി ഗോള്കിക്കിനു വിസിലൂതി.
ഇതിനുശേഷം റാമോസിന്റെ ഒരു ഷോട്ട് ബയേണിന്റെ പ്രതിരോധത്തിലെ ജെറോം ബോട്ടെംഗ് ഗോള്‍ ലൈനിനരുകില്വച്ച് രക്ഷിച്ചു. ടോണി ക്രൂസ് തുറന്നുകിട്ടിയ അവസരം ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു പുറത്താക്കി. 36-ാം മിനിറ്റിലാണ് റൊണാള്‍ഡോയ്ക്ക് ഒരവസരം ലഭിക്കുന്നത്. റൊണാള്‍ഡോയുടെ അടി നോയര്‍ തട്ടിയകറ്റി. ആദ്യ പകുതി തീരുന്നതിനു തൊട്ടു മുമ്പും പോര്‍ച്ചുഗീസ് താരത്തിന് ലഭിച്ച അവസരം പുറത്തേയ്ക്കടിച്ചു കളഞ്ഞു.
രണ്ടാം പകുതി തുടങ്ങി ആറു മിനിറ്റായപ്പോള്‍ വിദാല്‍ ആദ്യത്തെ മഞ്ഞക്കാര്‍ഡ് വാങ്ങിച്ചു. കസേമിറോയെ ഫൗള്‍ ചെയ്തതിനു ഉടന്‍തന്നെ രണ്ടാം മഞ്ഞക്കാര്‍ഡ് വിദാല്‍ കാണാഞ്ഞത് ഭാഗ്യംകൊണ്ടാണ്. ഒരു കോര്‍ണറിനെ തുടര്‍ന്നു ലഭിച്ച പന്ത് ഇസ്കോ വലയിലേക്ക് അടിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ അകന്നുപോയി.
ഇതിനുശേഷം ബയേണില്‍നിന്ന് മികച്ചൊരു നീക്കമുണ്ടായി. റോബന് ലക്ഷ്യത്തിലേക്കു തൊടുത്ത ഹെഡര്‍ മാഴ്സലോ ലൈനില്‍വച്ച് ഹെഡ് ചെയ്തു വല രക്ഷിച്ചു. അധികം വൈകാതെ തന്നെ കസേമിറോയുടെ ഫൗളിനു വിധേയനായ റോബന് ഒരു പെനാല്‍റ്റി നേടിയെടുത്തു. കിക്കെടുത്ത ലെവന്‍ഡോവ്സ്കി (53)പിഴവ് കൂടാതെ വലകുലുക്കി. ഇതോടെ അഗ്രഗേറ്റ് സ്കോര്‍ 2-2. റയലിന് എവേ ഗ്രൗണ്ടില്നേടി രണ്ടു ഗോളിന്റെ മുന്‍തൂക്കം.
സിനദിന്‍ സിദാന് ബെന്‍സേമയ്ക്കും ഇസ്കോയ്ക്കും പകരമായി അസെന്‍സിയോയെയും ലൂകാസ് വാസ്ക്വസിനെയും ഇറക്കി. മറുവശത്ത് കാര്‍ലോ ആന്ലോട്ടി ഫ്രാങ്ക് റിബറിക്കു പകരം ഡഗ്ലസ് കോസ്റ്റയെയും സാബി അലോന്‍സോയ്ക്കു പകരം തോമസ് മ്യൂളറെയും ഇറക്കി. ബയേണ്‍ പ്രതിരോധത്തിലെ ചെറിയൊരു പാളിച്ച മുതലെടുത്ത റൊണാള്‍ഡോ (76)ഹെഡറിലൂടെ നോയറെ കടന്നു. ഈ ലീഡിന് അധികം ആയുസില്ലായിരുന്നു ബയേണ്‍ മുന്നിലെത്തി. ഗോള്‍കീപ്പര്‍ക്കു പന്തു നല്‍കാനുള്ള റാമോസിന്റെ (77)ശ്രമം പക്ഷേ സ്വന്തം വലകുലുക്കുന്നതിന് ഇടയായി.
വിവാദം, റൊണാള്‍ഡോയുടെ ഗോളുകള്‍
ഇരു ടീമും ഒപ്പത്തിനൊപ്പമെത്തിയപ്പോള്‍ റഫറിയുടെ ഭാഗത്തുനിന്ന് രണ്ടു വിവാദ തീരുമാനങ്ങളുണ്ടായി. ആദ്യ കസേമിറോ പെനാല്‍റ്റി ബോക്സിനരുകില്വച്ച് റോബനെ ഫൗള്‍ ചെയ്തു. എന്നാല്‍ ഇതിനു ബ്രസീലിയന്‍ താരത്തിനു രണ്ടാം മഞ്ഞക്കാര്‍ഡ് നല്‍കിയില്ല. 84-ാം മിനിറ്റില്‍ അസെന്‍സിയോയെ ചലഞ്ച് ചെയ്തതിനു വിദാലിനു രണ്ടാം മഞ്ഞക്കാര്‍ഡും പുറത്തേയ്ക്കുള്ള വഴിയും ഒരുക്കി.
എതിരാളികളില്‍ ഒരാളുടെ കുറവ് റയല്‍ മുതലാക്കി ത്തുടങ്ങി. അസെന്‍സിയോയുടെ പോസ്റ്റിനരുകില്‍ നോയര്‍ രക്ഷിച്ചു. അധികസമയത്തിന്റെ പകുതി സമയത്തിനു തൊട്ടു മുമ്പ് റൊണാള്‍ഡോയെ തേടി റാമോസിന്റെ ക്രോസെത്തി. പോര്‍ച്ചുഗീസ് നായകന് ഓഫ് സൈഡിലായിരുന്നുവെന്ന് വ്യക്തമായിരുന്നു. റൊണാള്‍ഡോ (104) വലയിലേക്കു നിറയൊഴിച്ചു.
റൊണാള്‍ഡോയുടെ മൂന്നാം ഗോളിനു 109-ാം മിനിറ്റില്‍ മാഴ്സലോ കാട്ടിയ നിസ്വാര്‍ഥതയുടെ ഫലമായിരുന്നു. ഗോളി മാത്രം മുന്നില്‍നില്‍ക്കേ ബ്രസീലിയന്‍ താരത്തിനുവേണമെങ്കില് പന്ത് വലയിലേക്കു തട്ടിയിടാമായിരുന്നു. എന്നാല്‍ പന്ത് റൊണാള്‍ഡോയ്ക്കു കൊടുത്തു. മികച്ചൊരു ഫിനിഷിംഗിലൂടെ റൊണാള്‍ഡോ ഹാട്രിക്കും ചാമ്പ്യന്‍സ് ലീഗിലെ 100 ഗോളും തികയ്ക്കുകയും ചെയ്തു.
പന്ത് സ്വീകരിക്കുമ്പോള്‍ റൊണാള്‍ഡോ ഓഫ് സൈഡിലായിരുന്നോയെന്ന് സംശയമുണ്ടായിരുന്നു. റയലിനുവേണ്ടി റൊണാള്‍ഡോയുടെ 41-ാമത്തെ ഹാട്രിക്കായിരുന്നു. റയലിന്റെ ഈ രണ്ടു ഗോളിനും വിവാദമുണ്ടെങ്കിലും അസെന്‍സിയോ (112) പന്തുമായി ബോക്സിലേക്ക് ഓടിക്കയറി നോയറെ തോല്‍പ്പിച്ചു വല കുലുക്കി.