തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്നു സംസ്ഥാനത്തെ മദ്യശാലകൾ പൂർണമായി അടച്ചതോടെ മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നൽകാൻ എക്സൈസിന് നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മദ്യശാലകൾ അടച്ചതോടെ നിരവധി പേർ ജീവനൊടുക്കിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നടപടി.
മദ്യാസക്തിയുള്ളവർ വലിയ പ്രശ്നങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലർക്ക് മദ്യം അത്യാവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരക്കാർക്ക് ഡോക്ടറുടെ നിർദേശപ്രകാരം നിശ്ചിത അളവിൽ മദ്യം നൽകാൻ എക്സൈസ് വകുപ്പിന് നിർദേശം നൽകും. എന്നാൽ ഇതിന്റെ പ്രായോഗികവശം ഒന്നുകൂടെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.