ആലക്കോട്: ആലക്കോട്മോറാനി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആലക്കോട് ടൗണിനു സമീപത്തെ നടപ്പാലത്തിനു സമീപം സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം രൂക്ഷം. ആലക്കോട് ടൗണിൽ നിന്നും നടപ്പാലത്തിനു സമീപത്തേക്ക് പോകുന്ന നടപ്പാതയ്ക്ക് സമീപം ഇരുവശവും മദ്യപാനികളുടെ വിളയാട്ടമാണെന്നാണു പരാതി.
വൈകുന്നേരം ആറുകഴിഞ്ഞാൽ ഈഭാഗം മദ്യപസംഘം കൈയടക്കും. നടപ്പാലത്തിലും പാലത്തിന്റെ അടിയിലും മദ്യപസംഘങ്ങൾ തന്പടിച്ചിരിപ്പാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. മദ്യപസംഘത്തെ ഭയന്ന് പലരും ഇതുവഴിയുള്ള യാത്ര ഒഴിവാക്കി കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കുകയാണ്.
ഈ ഭാഗത്ത് നിറയെ മദ്യക്കുപ്പികളും കുടിവെള്ളക്കുപ്പികളും കൂട്ടിയിട്ടിരിക്കുകയാണ്. പുഴയോരത്തും സമാനമായ അവസ്ഥയാണ്.പോലീസ്എക്സൈസ് അധികൃതർ കർശനമായ പരിശോധനകൾ നടത്തണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.