പത്തനംതിട്ട: മദ്യലഹരിയില്‍ സുഹത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തേ തുടര്‍ന്നുള്ള സംഘട്ടനത്തില്‍ ഒരാളുടെ നട്ടെല്ല് തകര്‍ത്ത കേസില്‍ രണ്ട് പേര് അറസ്റ്റില്‍.
കഴിഞ്ഞ രണ്ടിന് സുഹൃത്തുക്കള്‍ ഒത്തുകൂടിയുള്ള മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചപ്പോള്‍ ഒരാള്‍ക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
കൈപ്പുഴ ചെങ്ങരൂര്‍ വിളയില്‍ പാണില്‍ ബിജു മാത്യു (44), കൈപ്പുഴ പാണ്ടിശേരില്‍ ഉദയന്‍ (33) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ കുളനട തുണ്ടില്‍ വടക്കേതില്‍ വീട്ടില്‍ ബ്ലസന്‍ ജോണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അറസ്റ്റിലായവരുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും ബിജുവിന്റെ പേരില്‍ കാപ്പാ ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇലവുംതിട്ട എസ്എച്ച്ഒ അയൂബ് ഖാന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.