മധ്യപ്രദേശ്: പൂജയ്ക്കിടെ ഉജ്ജയിനിലെ മഹാകാളീശ്വർ ക്ഷേത്രത്തിൽ തീപിടുത്തം. പൂജാരിമാരടക്കം 14 പേർക്ക് പൊള്ളലേറ്റു. ഹോളിയോട് അനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുലാൽ എറിയുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുലാലിലെ രാസവസ്തുക്കളുടെ സാന്നിധ്യം കൊണ്ടാകാം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആയിരക്കണക്കിന് ഭക്തരാണ് അപകടം നടക്കുന്നതിനിടയിൽ ക്ഷേത്രത്തിലുണ്ടായിരുന്നത്.
അപ്രതീക്ഷിത അപകടമാണ് ക്ഷേത്രത്തിനുള്ളിൽ സംഭവിച്ചതെന്ന് ജില്ലാ കളക്ടർ നീരജ് സിംഗ് പറഞ്ഞു. സംഭവത്തിൽ മജിസ്ടീരിയിൽ അന്വേഷണം നടക്കും. പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Ujjain, Madhya Pradesh | 13 people injured in a fire that broke out in the 'garbhagriha' of Mahakal Temple during bhasma aarti today. Holi celebrations were underway here when the incident occurred. The injured have been admitted to District Hospital.
— ANI (@ANI) March 25, 2024
(Earlier visuals… pic.twitter.com/cIUSlRirwo