ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപുർ ജില്ലയിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു. ദിലീപ് സൈനി(38) ആണ് കൊല്ലപ്പെട്ടത്. കോട്വാലി പ്രദേശത്താണു സംഭവം. ദിലീപിന്റെ സുഹൃത്തും ബിജെപി നേതാവുമായ ഷാഹിദ് ഖാന് ആക്രമണത്തിൽ പരിക്കേറ്റു. ദിലീപ് സൈനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദ് ഖാന് കുത്തേറ്റത്.
മറ്റൊരു വ്യക്തിയുമായി നിലനിന്നിരുന്ന വൈരാഗ്യമാണ് ദിലീപ് സൈനിയുടെ കൊലപാതകത്തിനു പിന്നിലെ കാരണം. അക്രമി സംഘം ദിലീപിനെ കത്തികൊണ്ട് കുത്തുകയും വെടിവയ്ക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.