അവള്‍ പറഞ്ഞു, ആ ചുവന്ന കാറിലെത്തുന്നമ​​​ധ്യ​​​വ​​​യ​​​സ്ക​​​നെക്കുറിച്ച്! ​​​ പ​​​തി​​​ന്നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ചു ഗ​​​ർ​​​ഭി​​​ണി​​​യാ​​​ക്കി​​​യ മ​​​ധ്യ​​​വ​​​യ​​​സ്കനെ തേടി പോലീസ്‌ ​​​

ഗാ​​​ന്ധി​​​ന​​​ഗ​​​ർ: പ​​​തി​​​ന്നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ചു ഗ​​​ർ​​​ഭി​​​ണി​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​ധ്യ​​​വ​​​യ​​​സ്ക​​​നാ​​​യി പോ​​​ലീ​​​സ് തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ചു.

പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി​​​യെ​​​ന്നു ക​​​രു​​​തു​​​ന്ന ദി​​​വ​​​സ​​​ത്തെ മ​​​ണ​​​ർ​​​കാ​​​ട് ടൗ​​​ണും പ​​​രി​​​സ​​​ര​​​ങ്ങ​​​ളും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​ള്ള സി​​​സി ടി​​​വി കാ​​​മ​​​റ ദൃ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കും.

ചു​​​വ​​​ന്ന കാ​​​റി​​​ലെ​​​ത്തി​​​യ മ​​​ധ്യ​​​വ​​​യ​​​സ്ക​​​നെ​​​ന്നാ​​​ണു പെ​​​ണ്‍​കു​​​ട്ടി​​​യി​​​ൽ​​​നി​​​ന്നും പ്ര​​​തി​​​യെ​​​ക്കു​​​റി​​​ച്ചു പോ​​​ലീ​​​സി​​​നു വി​​​വ​​​രം ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തി​​​ലാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സി​​​സി ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​ണ് പോ​​​ലീ​​​സും.

പോ​​​ക്സോ നി​​​യ​​​മ​​പ്ര​​​കാ​​​രം കേ​​​സെ​​ടു​​ത്താ​​​ണു പാ​​​ന്പാ​​​ടി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പെ​​​ണ്‍​കു​​​ട്ടി ജ​​ന്മം ​ന​​​ൽ​​​കി​​​യ ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം മു​​​ട്ട​​​ന്പ​​​ലം ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ചി​​​രു​​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണ് അ​​​ഞ്ചു മാ​​​സം ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​യെ കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

ഗ​​​ർ​​​ഭ​​​സ്ഥ​​ശി​​​ശു​​​വി​​​ന്‍റെ മൃ​​​ത​​​ശ​​​രീ​​​ര​​​ത്തി​​​ൽ​​​നി​​​ന്നും പെ​​​ണ്‍​കു​​​ട്ടി​​​യി​​​ൽ​​​നി​​​ന്നും ഡി​​​എ​​​ൻ​​​എ സാ​​​ന്പി​​​ൾ ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

സി​​​സി​​ടി​​​വി തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ചു പ്ര​​​തി​​​യ തി​​​രി​​​ച്ച​​​റി​​​ഞ്ഞാ​​​ൽ ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ക​​​ൾ​​​ക്കാ​​​യാ​​​ണ് ഡി​​​എ​​​ൻ​​​എ ശേ​​​ഖ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യെ കൗ​​​ണ്‍​സ​​​ലിം​​​ഗി​​​നു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ ​​​ശേ​​​ഷ​​​മാ​​​കും പോ​​​ലീ​​​സ് കൂ​​​ടു​​​ത​​​ൽ മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത്.

Related posts

Leave a Comment