തിരുവനന്തപുരം: പേട്ടയിൽനിന്നു രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി. റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് അർധരാത്രി തട്ടിക്കൊണ്ടുപോയത്.
അമർദീപ്-റബീനദേവി എന്നീ ദന്പതികളുടെ മകൾ മേരിയെയാണ് കാണാതായത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്തുവന്നിരുന്നതായി മൊഴിയുണ്ട്. ഹൈദരാബാദ് സ്വദേശികളാണ് ഇവർ. കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്.
സംഭവത്തിൽ പോലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. എല്ലാ സ്റ്റേഷനിലേക്കും പോലീസ് വിവരം കൈമാറി. ഡിസിപിയും എസിപിയും ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പേട്ട സ്റ്റേഷനിലെത്തി അന്വേഷണം ഊർജിതമാക്കി.
കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ അറിയിക്കുക: 0471 2743195
കണ്ട്രോൾ റൂം: 112
വിവരമറിയിക്കേണ്ട മറ്റ് നമ്പറുകൾ
9497 947107
9497960113
9497 980015
9497996988