യൂറോപ്പിലെ തന്നെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളാണ് മാർക്കോ റഡുവാനോ എന്ന് പേരുള്ള മാഫിയാ ബോസ്. ഒരു വർഷം മുമ്പ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചെങ്കിലും ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി ഇയാൾ ജയിൽ ചാടി. അന്നത് വലിയ കോലാഹാലം തന്നെ സൃഷ്ടിച്ചിരുന്നു. എന്നാൽ, റഡുവാനോ ഇപ്പോൾ വീണ്ടും പിടിയിലായിരിക്കുകയാണ്.
ഇയാൾ ഫ്രാൻസിലെ കോർസിക്കയിൽ വച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. റഡുവാനോയെ അറസ്റ്റ് ചെയ്യുമ്പോൾ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. റൊമാന്റിക് ഡിന്നറിനിടയിലാണ് ഇയാൾ പിടിയിലായത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
24 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെയാണ് ഇയാൾ തടവ് ചാടിയത്. സാർഡിനിയയിലെ ബദുഇ കാരോസ് ജയിലിൽ നിന്നും ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി ഇയാൾ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അന്ന് വൈറലായിരുന്നു.
ബെഡ്ഷീറ്റുകൾ പരസ്പരം കൂട്ടിക്കെട്ടി ഒരു കയർ പോലെ ആക്കിയ ശേഷം ഇയാൾ രണ്ട് നിലയുള്ള കെട്ടിടത്തിൽ നിന്നും താഴേക്ക് ഇറങ്ങുന്നത് വീഡിയോയിൽ കാണാമായിരുന്നു. താഴെ പുല്ലിലേക്കാണ് അയാൾ ഇറങ്ങിയതിന് പിന്നാലെ ഇയാൾ പുറത്തേക്കുള്ള മതിലിന്റെ അരികിലേക്ക് ഓടി. പിന്നാലെ നഗരത്തിലേക്ക് അപ്രത്യക്ഷമായി.
എന്നാൽ, രണ്ട് മണിക്കൂർ നേരത്തേക്ക് ഇയാൾ ജയിൽ ചാടി പോയത് ആരും അറിഞ്ഞിരുന്നില്ലത്രെ. ജയിലിൽ ജീവനക്കാർ കുറവായിരുന്നു എന്നയിരുന്നു അതിന് കാരണമായി അധികൃതർ പറഞ്ഞിരുന്നത്.
Come fa un boss mafioso a evadere da un carcere di massima sicurezza? Calandosi con le lenzuola annodate dal muro di cinta. È successo a Nuoro con la fuga di Marco Raduano pic.twitter.com/XJOyWf1OGS
— Marco Fattorini (@MarcoFattorini) February 26, 2023