പാറശാല : മയക്കുമരുന്ന് സംഘത്തിലുൾപ്പെട്ടയാളെ എക്സൈസിന് ഒറ്റികൊടുത്തുവെന്നാരോപിച്ചു വീട് അടിച്ചുതകർക്കുകയും വീട്ടിൽസൂക്ഷിച്ചിരുന്ന പതിനായിരം രൂപ മോഷ്ടിച്ചതായും പരാതി.
ആരുശേരിചിറക്കുളത്തിനു സമീപം മുറ്റാറ്റുവിള വസന്തഭവനിൽ മിഥുൻ (33)നു വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.പാറശാല പോലീസ് കേസെടുത്തുഅന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 21നു രാത്രി 12 ന് എക്സൈസ് സംഘം ഒരാളെ പിടിച്ചുകൊണ്ടുവരുകയും വീടിനുപുറത്തുനിൽക്കുകയായിരുന്ന ഭാര്യാസഹോദരനോട് അദ്ദേഹത്തെ അറിയാമോയെന്നു ചോദിച്ചെങ്കിലും അറിയില്ലെന്ന് മറുപടി നൽകുകയും ചെയ്തിരുന്നു.
രാത്രി രണ്ടോടെ ഏഴോളം പേർ വരുന്ന സംഘം ഗേറ്റ് അടിച്ചുതകർത്തു വീടിനുള്ളിൽ പ്രവേശിക്കുകയും വീടിനു മുൻവശത്തു വച്ചിരുന്ന രണ്ടു ബൈക്കുകൾഅടിച്ചു തകർക്കുകയും വീട്ടിലെ ജനൽ പാളികളും ,കതകും അടിച്ചു തകർക്കുകയുംചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
സംഘം മടങ്ങിയതിനു ശേഷം ബന്ധുവിന്റെ വാഹനം വിളിച്ചുവരുത്തി ഭാര്യവീട്ടിൽ പോവുകയായിരുന്നു .തുടർന്ന് സംഘം മടങ്ങിവരുകയും പിൻ വശത്തെ വാതിൽപൊളിച്ചു അകത്തുകയറി വീട്ടിനുള്ളിലെ സാധനങ്ങൾ അടിച്ചു തകർക്കുകയായിരുന്നു.
കെഎസ്എഫ്ഇയിൽ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും മോഷ്ടിക്കപ്പെട്ടതായി പരാതിയിൽ പറയുന്നു.